കൊറോണ ഇഫക്റ്റ് തുടരുന്നു; സ്വര്‍ണ്ണവില വീണ്ടും താഴേക്ക്

കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ച സ്വര്‍ണ്ണവില കുത്തനെ താഴുന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 30,320രൂപയാണ് ഇന്ന് ഒരു പവന്. ഗ്രാമിന് 3790 രൂപയാണ്. ഇന്നലെ പവന് 30,600 ആയിരുന്നു. രാജ്യാന്തര വിപണിയില്‍ ഉണ്ടായിരിക്കുന്ന വില ഇടിവാണ് ഇന്ത്യന്‍ വിപണിയെയും ഉലച്ചിരിക്കുന്നത്.

മാര്‍ച്ച് ആറാം തീയതി മുതല്‍ ഒന്‍പതാം തീയതി വരെ 32,320 രൂപയായിരുന്നു സ്വര്‍ണ്ണത്തിന്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 32,000 രൂപയായിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 1,534.25 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 49.33 ഡോളറും, കിലോഗ്രാമിന് 49,327.28രൂപയാണ് വില. സ്വര്‍ണ്ണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 48.40 രൂപയും എട്ടു ഗ്രാമിന് 384.24 രൂപയുമാണ് വില.

SHARE