അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയന്‍ മിസൈല്‍; രണ്ടു ദിവസത്തിനകം പരീക്ഷണം

മോസ്‌കോ: അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. യു.എസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് തലസ്ഥാനനഗരിയായ പോങ്‌യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ചില രൂപരേഖകള്‍ കണ്ടെന്നും സംഘം പറഞ്ഞു. ഭരണകക്ഷിയായ കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാപകദിനമാണ് മറ്റന്നാള്‍. ഈ ദിനത്തില്‍ പരീക്ഷണം നടത്താനുള്ള സാധ്യതയാണ് യു.എസ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്‍മുന മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം.

SHARE