അതിര്‍ത്തി പാത തുറക്കുന്നതില്‍ ഇരട്ടത്താപ്പുമായി കര്‍ണാടക. കണ്ണൂര്‍- കൂട്ടുപുഴ -മൈസൂര്‍ പാതയിലെ തടസം നീക്കാന്‍ കലക്ടര്‍ കത്തു നല്‍കിയിട്ടും ഫലമുണ്ടായില്ല. കത്ത് നല്‍കിയാല്‍ റോഡ് തുറക്കുമെന്നാണ് കര്‍ണാടക ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തി അടച്ചതിന് പിന്നലെ മംഗലാപുരത്തേക്ക് ചികിത്സക്ക് പോയ നിരവധി രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
അതിര്‍ത്തി വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു തീരുമാനവുമായിട്ടില്ല. ചികിത്സക്ക് പോവുന്നവര്‍ക്ക് അതിര്‍ത്തി തുറന്നു നല്‍കണമെന്ന ആവശ്യവും അംഗീകരിക്കാന്‍ കര്‍ണാടകം ഇതുവരെ തയ്യാറായിട്ടില്ല.