കോന്നിയില്‍ വാഹനാപടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

കോന്നി എലിയരക്കല്‍ ജങ്ഷനില്‍ സ്‌കൂട്ടര്‍ യാത്രികരുടെ മുകളില്‍ ബസി കയറി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. അരുവാപ്പുലം പുളിഞ്ചാനി വാകവേലില്‍ പ്രസാദ് (52), മകള്‍ അനുപ്രസാദ് (18) എന്നിവരാണ് മരിച്ചത്.പ്രസാദിന് ദക്ഷിണാഫ്രിക്കയിലാണ് ജോലി . കഴിഞ്ഞ ദിവസമാണ് പ്രസാദ് നാട്ടിലെത്തിയത്. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനു. ഇരുവരും കോന്നിയില്‍ പോയി വീട്ടിലേക്ക് തിരിച്ചു വരും വഴി പുനലൂര്‍ – പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രസാദ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

SHARE