കൊല്ലം: കൊല്ലം ജില്ലയും കോവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. സംസ്ഥാനത്ത് കൂടുതല്‍ ദിവസം കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊല്ലം ജില്ലയില്‍ 1,250 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ അഞ്ച് പേര് മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇന്ന് കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട്- മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര് എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 14 പേര് പുറത്തുനിന്നുവന്നവരാണ്. ഇവരില്‍ 7 പേര് വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നു വന്നവരാണ് മറ്റുള്ളവര്‍. 11 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.മൂന്ന് പേരുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്നിന്നുള്ളയാളുമാണ്.