കൊല്ലത്ത് നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു

കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.

പനിയും ചുമയും ഉള്ളതിനാല്‍ ഇന്നലെ മുതല്‍ പത്തനാപുരത്തെ സ്വകാര്യആസ്പത്രിയില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു തങ്കത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തി. വനത്തിനുളളിലേക്ക് കയറി പോയെന്നാണ് സംശയം.

ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ പോലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

SHARE