കൊല്ലം: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് പൊലീസിന്റെ പിടിയിലായി. ഇയാള്‍ ഒന്‍പതുകാരിയായ ഇളയമകളെയും പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുന്നിക്കോട് പൊലീസ് കത്തുനല്‍കി. കുന്നിക്കോട് സ്വദേശിയായ നാല്പതുകാരനാണ് അറസ്റ്റിലായത്.
അഞ്ച് മക്കളുടെ പിതാവായ ഇയാള്‍ രണ്ടുമാസംമുന്‍പ് ലോക്ഡൗണ്‍ സമയത്താണ് ആറാംക്ലാസുകാരിയായ മകളെ പീഡിപ്പിച്ചത്. ഈ സമയം കുട്ടികളുടെ അമ്മ ഇളയ കുട്ടിയുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തായിരുന്നു.വെള്ളിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നു. പരിശോധനയ്ക്കിടെയാണ് കുട്ടി ഡോക്ടറോട് പീഡനവിവരം പറഞ്ഞത്.ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തരെ അറിയിച്ചു. തുടര്‍ന്ന് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുനലൂര്‍ ഡിവൈ.എസ്.പി. എസ്.അനില്‍ദാസ്, കുന്നിക്കോട് എസ്.എച്ച്.ഒ. മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.