കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഷഹീന്‍ബാഗ് എന്നറിയപ്പെടുന്ന പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ (57)മരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഴ്ചകളായി നടക്കുന്ന വനിതകളുടെ പ്രതിഷേധത്തില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം. ആസ്ത്മ രോഗിയായ ഖാത്തൂന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഭര്‍ത്താവും എട്ട് മക്കളുമുണ്ട്. ശ്വാസ തടസമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ 15 ദിവസമായി ഖാത്തൂന്‍ പതിവായി പ്രതിഷേധത്തില്‍ പങ്കാളിയായിരുന്നെന്നും എല്ലാ ദിവസവും വൈകി 3 മണിയോടെ എത്തുത്ത 57 കാരി പുലര്‍ച്ചെ ഒരു മണിവരെ പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കാറുണ്ടായിരുന്നു. ഖാത്തൂന് ആദരസൂചകമായി ഞായറാഴ്ച രാവിലെ ഉച്ചഭാഷിണികള്‍ നിര്‍ത്തിവെച്ചു. പലരും സമീദ ഖാത്തൂന്റെ ചിത്രങ്ങളുമായാണ് പ്രതിഷേധ പന്തലിലെത്തിയത്.