കൊല്‍ക്കത്ത: ലഡാകിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അയല്‍രാജ്യത്തിനെതിരെ ബംഗാള്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വീണ്ടും അമളി. ബോയ്ക്കോട്ട് ചൈന എന്നെഴുതിയ ഫ്ളക്സില്‍ യു.എസിന്റെ ഭൂപടമാണ് ബി.ജെ.പി നല്‍കിയത്. പ്രസിഡണ്ട് ഷി ജിന്‍പിങിന്റെ ചിത്രവും ചൈനീസ് കമ്പനികളുടെ പേരുകളും ചേര്‍ന്നതായിരുന്നു ഫ്ളക്സ്.
നേരത്തെ, ഷി ജിന്‍പിങ്ങിനു പകരം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച ബിജെപിയുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്ക് വീണ്ടും അമളി പറ്റുന്നത്.
ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. ഇന്ത്യയുടെ ദേശീയ പതാകയും പിടിച്ചായിരുന്നു കൊല്‍ക്കത്തയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.