കുംബ്ലെയുടെ രാജി: മൗനം വെടിഞ്ഞ് കോഹ്‌ലി

പരിശീലക സ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലേയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം. കുംബ്ലേയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇതാദ്യമായാണ് കോഹ്‌ലി പ്രതികരിക്കുന്നത്. അതേസമയം ഡ്രസ്സിങ് റൂമിലെ ചര്‍ച്ചകള്‍ പുറത്തുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

kumblekohlifb-story_647_072516065556

കുംബ്ലെയുടെ തീരുമാനത്തെ താനും മറ്റു ടീമാംഗങ്ങളും ബഹുമാനിക്കുന്നു. മികച്ച ക്രിക്കറ്റ് താരം എന്ന നിലയിലും കുംബ്ലെയോട് ഏറെ ആദരവുണ്ടെന്നും കോഹ്‌ലി പറഞ്ഞു. കോഹ്‌ലിയുമായി അസ്വാരസ്യത്തെത്തുടര്‍ന്നാണ് പരിശീലക സ്ഥാനത്തു നിന്ന് രാജിവെക്കുന്നതെന്ന് കുംബ്ലെ രാജി കത്തില്‍ വ്യക്തമാക്കിയിരുന്നു. കോഹ്‌ലിയുടെ മറുപടിക്കായാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും വിവാദം കൊഴുപ്പിക്കാതെയാണ് കോഹ്‌ലി പ്രതികരിച്ചത്.

SHARE