പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് എനിക്ക് കൂടുതലൊന്നുമറിയില്ല; ചോദ്യങ്ങള്‍ക്ക് കോലിയുടെ മറുപടി

ഗുവാഹത്തി: ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയില്‍ നാളെ തുടക്കം. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ബര്‍സാപര സ്‌റ്റേഡിയത്തിലാണ് മത്സരം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഗുവാഹത്തിയില്‍ ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, പേഴ്‌സ്, താക്കോല്‍ എന്നീ സാധനങ്ങള്‍ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളിലേക്ക് അനുവദിക്കുകയുള്ളു. ഇതിനിടെ വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തനായിരുന്ന കോലിയുടെ മറുപടി. ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം. കോലി പറഞ്ഞതിങ്ങനെ… ”പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ആളല്ല. അത് ഉചിതവുമല്ല. മാത്രമല്ല, ഗുവാഹത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഈ പട്ടണം സുരക്ഷിതമാണ്.” കോലി പറഞ്ഞുനിര്‍ത്തി.

നേരത്തെ, പൗരത്വ ഭേദഗതി നിയമവുമായി പ്രക്ഷോഭം നടക്കുന്നിനാല്‍ മത്സരത്തിന് അട്ടിമറി ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത പറഞ്ഞത് മത്സരം മുന്‍നിശ്ചിച്ച പ്രകാരം നടക്കുമെന്നാണ്.

SHARE