കോലിക്ക് റാങ്കിങില്‍ നഷ്ടം

ദുബൈ: ഐ.സി.സിയുടെ പുതിയ ടി20 റാങ്കിംഗ് പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിക്കും, ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ കോലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടായി. കോലി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ഒന്നും വിന്‍ഡീസിന്റെ എവിന്‍ ലൂയിസ് രണ്ടും സ്ഥാനങ്ങളിലെത്തി. അതേ സമയം നാല് സ്ഥാനം മെച്ചപ്പെടുത്തിയ കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്തെത്തി. രാഹുലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ശ്രീലങ്കയ്‌ക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ പതിനാലാം റാങ്കിലാണുള്ളത്. ലങ്കക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിട്ടും വിക്കറ്റുകളൊന്നും നേടാന്‍ കഴിയാതിരുന്ന പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. മൂന്നാം സ്ഥാനത്തുള്ള ബുംറ മാത്രമാണ് ആദ്യ പത്ത് റാങ്കിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍.

SHARE