കൊടുവള്ളിയില്‍ യു.ഡി.എഫിന് ഉജ്ജ്വല ജയം

കൊടുവള്ളി: കൊടുവള്ളി നഗരസഭ പത്തൊന്‍ പതാം ഡിവിഷന്‍ തലപ്പെരുമണ്ണില്‍ ഇന്നലെ ബുധന്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാത്ഥി സറീന റഫീഖിന് മിന്നുന്ന വിജയം. 97 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പണാധിപത്യത്തിന് വഴങ്ങി മുസ്ലിം ലീഗിനെ വഞ്ചിച്ച് റസിയ ഇബ്രാഹിം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പൊതുതെരഞ്ഞെടുപ്പില്‍ 83 വോട്ട് ലീഡിനായിരുന്നു റസിയ ഇബ്രാഹിം വിജയിച്ചത്. ഭരണ സ്വാധീനം ഉപയോഗിച്ച് വോട്ടര്‍ ലിസ്റ്റില്‍ നിന്നും 150 ഓളം യു.ഡി.എഫ് വോട്ടുകള്‍ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി പണം ഒഴുക്കി 2 എം.എല്‍.എ മാര്‍ വീട് കയറി പ്രചരണം നടത്തിയിട്ടും യു.ഡി.എഫിന്റെ വിജയത്തിന് തിളക്കമേറെയാണ്.

SHARE