‘റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടുവെന്ന് വെച്ച് നിയമനം കിട്ടില്ല’; കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ജോലി കിട്ടാക്കനിയായി തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടുവെന്നു വെച്ച് നിയമനം കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ അസംതൃപ്തിയും പ്രതിഷേധവും സ്വാഭാവികമാണ്. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്നും കോടിയേരി പറഞ്ഞു.

പട്ടികയിലുള്ള ഭൂരിപക്ഷത്തിനും ജോലി കിട്ടാറില്ല. ഒഴിവിനെക്കാള്‍ നിരവധി ഇരട്ടി ലിസ്റ്റ് തയ്യാറാക്കുന്നതാണ് പ്രശ്‌നം. ജോലി കിട്ടാതാകുമ്പോള്‍ ആശങ്ക ഉണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.