കോടിയേരിയുടെ മകന്റെ തട്ടിപ്പ്: വി.എസിന് തുറന്ന കത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ബി.ജെ.പി നേതാവി വി. മുരളീധരന്റെ തുറന്ന കത്ത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടും വി.എസ് അഭിപ്രായം പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമെന്ന കോടിയേരിയുടെ പദവികളാണ് മക്കളുടെ പ്രധാന മൂലധനം. ഇതില്‍ നിന്നാണ് കോടിയേരിയുടെ മക്കളുടെ വളര്‍ച്ച. സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ നടത്തിയ തട്ടിപ്പിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനുള്ളത്. ഇക്കാര്യത്തില്‍ വി.എസിന്റെ പ്രതികരണം സമൂഹം കാത്തിരിക്കുകയാണെന്നും മുരളീധരന്‍ കത്തില്‍ പറഞ്ഞു.

SHARE