ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും: കോടിയേരി

കാസര്‍കോട്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തെ നാമമാത്രമായ സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.എമ്മിന് കാര്യമായ വിജയപ്രതീക്ഷയില്ല. അധികാരത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും ഇത്തവണ ഒരു സീറ്റുപോലും നേടാനാവില്ലെന്ന് ഉറപ്പാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ നിലപാടെന്ത് എന്ന ചോദ്യത്തിന് സി.പി.എമ്മിന് ഇതുവരെ തൃപ്തികരമായ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഒടുവില്‍ ഞങ്ങളും കോണ്‍ഗ്രസിനൊപ്പമാണെന്ന് തുറന്നുപറയേണ്ടി വന്നിരിക്കുകയാണ് കോടിയേരിക്ക്.

SHARE