വെടിയുണ്ട നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല; വെളിപ്പെടുത്തലുമായി കോടിയേരി

കേരള പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്നും താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പോലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല.

ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പോലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അത് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുക കോടിയേരി പറഞ്ഞു.നിയമസഭക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നോ എന്ന് സി.എ.ജി.തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കോടിയേരി പറഞ്ഞു.