സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ല: കൊടിയേരി

തിരുവനന്തപുരം: എറണാംകുളം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊടിയേരി സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

സക്കീറിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്. ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിനാണ് സക്കീര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും കൊടിയേരി ലേഖനത്തില്‍ പറയുന്നു. സക്കീര്‍ ഗുണ്ടയാണെന്ന് ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സക്കീര്‍ ഗുണ്ടയല്ലെന്നുള്ള പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് പുറത്തുവന്നിരിക്കുന്നത്.

SHARE