മുത്തലാഖ് ബില്‍: മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കെന്ന് കൊടിയേരി

തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരുന്ന വേളയിലും കൊടിയേരി വിമര്‍ശിച്ചിരുന്നു. മുസ്‌ലിം യുവാക്കളെ തടവറയിലിടാനുള്ള നീക്കമാണ് ബില്ലിനുപിന്നിലെന്ന് കോടിയേരി പറഞ്ഞിരുന്നു.