എ പ്ലസ് നേട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനം ; അഭിമാനമായി കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ്.എസ്

മുക്കം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും 171 കുട്ടികള്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടി ജില്ലയില്‍ എ പ്ലസ് നേട്ടത്തില്‍ ഒന്നാമതും സംസ്ഥാനത്ത് നാലാം സ്ഥാനവും നേടി മലയോരത്തിന് അഭിമാനമായിരിക്കുകയാണ് കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിവിധ കര്‍മ്മ പദ്ധതികളിലൂടെയാണ് ഈ നേട്ടം സ്‌ക്കൂള്‍ കൈവരിച്ചത്.

കൊറോണ പ്രതിസന്ധി കാരണം മാറ്റിവെച്ച പരീക്ഷകള്‍ക്ക് ഓരോ ദിവസവും ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ പരീക്ഷകളും മോട്ടിവേഷന്‍ ക്ലാസുകളും നടത്തിയായിരുന്നു വിജയത്തിന്റെ ആക്കം കൂട്ടിയത്. പ്രധാനാധ്യാപകന്‍ സുധീര്‍,എഡ്യുകെയര്‍ കണ്‍വീനര്‍ കെ.ടി സലീം, എ പ്ലസ് ക്ലബ് കണ്‍വീനര്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. വിജയികളെ ഇ.എം.ഇ.എ ജനറല്‍ സെക്രട്ടറി പി.കെ ബഷീര്‍, മാനേജര്‍ ബാലത്തില്‍ ബാപ്പു,പി.ടി.എ പ്രസിഡണ്ട് സി.പി.ഐ അസിസ് എന്നിവര്‍ അഭിനന്ദിച്ചു.

SHARE