ശബരിമല: സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.
ആചാരാനുഷ്ഠാനങ്ങള്‍ തുടരണം എന്ന് സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കണം. സി.പി.എം കുറ്റം ഏറ്റുപറഞ്ഞത് വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ മലക്കം മറിച്ചില്‍ ആത്മാര്‍ത്ഥതയില്ലാത്തതാണ്. സി.പി.എമ്മും മുഖ്യമന്ത്രിയും എന്‍.എസ്.എസിനോട് മാപ്പ് പറയണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പമാണെന്നും യുവതിപ്രവേശനത്തിന് മുന്‍കൈ എടുക്കില്ലെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

SHARE