കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വൈപ്പിന്‍: കൊച്ചി അഴിമുഖത്തിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു ബോട്ടില്‍ മുനമ്പം ഹാര്‍ബറിലെത്തിച്ച ശേഷം അയ്യമ്പിള്ളി സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ 4.30-നാണ് സംഭവം. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന ബോട്ടിനെ മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചാണ് മുനമ്പം ബാര്‍ബറിലെത്തിച്ചത്. പള്ളിപ്പുറം പുതുശ്ശേരി ജോസി(59), പറവൂര്‍ തത്തപ്പിള്ളി അശോകന്‍(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിപ്പുറം ആര്യച്ചേരി ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള നോഹയെന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

SHARE