പത്തുവയസ്സുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴയും എറണാകുളം പോക്‌സോ കോടതി വിധിച്ചു. തുക കൊല്ലപ്പെട്ടി റിസ്റ്റിയുടെ അമ്മക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2016 ഏപ്രില്‍ 26ന് പുലര്‍ച്ചെയാണ് വീടിന് സമീപത്തെ കടയിലക്ക് പോകുമ്പോള്‍ റിസ്റ്റിയെ അയല്‍വാസിയായ പ്രതി അജി ദേവസ്യ കുത്തിക്കൊലപ്പെടുത്തിയത്.

പുല്ലേപ്പടി ചെറുകരയത്ത് ലെയ്‌നിലായിരുന്നു സംഭവം. ലഹരിക്ക് അടിമയായിരുന്ന അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോള്‍ അവരുടെ രക്ഷക്കെത്തിയത് അയല്‍വാസിയായ ജോണ്‍ ആയിരുന്നു. ലഹരിമരുന്ന് വാങ്ങാനും പണം ചോദിച്ചുതുടങ്ങിയപ്പോള്‍ ജോണ്‍ ഒഴിവാക്കി. ഇതോടെ തോന്നിയ വൈരാഗ്യമാണ് ജോണിന്റെ മകന്‍ റിസ്റ്റിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കുട്ടിയെ ഇടതുകൈ കൊണ്ട് വട്ടം ചുറ്റിപ്പിടിച്ച ഇയാള്‍ കഴുത്തില്‍ തുടര്‍ച്ചയായി കുത്തുകയായിരുന്നു. സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിസ്റ്റി.

SHARE