ഭീകരാക്രമണം; കൊച്ചിയില്‍ മുന്നറിയിപ്പ്

കൊച്ചി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് നിര്‍ദേശിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണം. ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെ കുറിച്ച് ദിവസവും രാവിലെ ഒമ്പത് മണിക്ക് വിവരം നല്‍കണം. റിപ്പോര്‍ട്ട് നല്‍കാത്ത ഹോം സ്‌റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.