കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ തൂങ്ങിമരിച്ചു

കൊച്ചി: കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ്(30) ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.

ഇന്ന് രാവിലെയോടെയാണ് സംഭവം. ഇവര്‍ താമസിച്ച് വന്നിരുന്ന പാലാരിവട്ടത്തെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ആണ് ആദ്യം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങള്‍ക്ക് മുമ്പാണ് യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് യുവതിയുടെ ബന്ധുക്കളേയും ഭര്‍ത്താവിനേയും കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചു.

SHARE