കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയും അടച്ചിടാനുളള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. ഈ മാസം 31 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് കൊച്ചി മെട്രോ തീരുമാനിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 28 വരെ സര്‍വീസുകളുടെ എണ്ണം കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം കണക്കിലെടുത്ത് മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.