കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്.
എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു തന്നെ വിളിക്കാത്തതില്‍ പരാതിയില്ലെന്നും വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളം മനസുവച്ചാല്‍ എന്തും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് കൊച്ചി മെട്രോയെന്നും എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ അടിസ്ഥാനസൗകര്യ വികസനമാണ് കൊച്ചിയില്‍ പൂര്‍ത്തിയായിരിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഉദ്ഘാടന ദിനത്തില്‍ അല്ലെങ്കിലും മറ്റൊരു ദിവസം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.