കൊച്ചി മെട്രോ; ഉദ്ഘാടനത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്താമാക്കി. കണ്ണൂര്‍ ്‌പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകായായിരുന്നു പിണറായി. തെറ്റിധാരണയുടെ ഭാഗമായാണ് മെയ്് 30 എന്ന് തീയ്യതി പുറത്തു വന്നതെന്നും പിണറായി പറഞ്ഞു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.നേരത്തെ മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്ത് വന്നരുന്നു. മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
പ്രസ്താവന വിവാദമായതോടെ ഉദ്ഘാടന തീയതില്‍ കടുംപിടുത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി