ഉദ്ഘാടനമെത്തിയപ്പോള്‍ ഇ.ശ്രീധരനില്ല; മെട്രോമാനെയും പ്രതിപക്ഷ നേതാവിനെയും തഴഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോമാന്‍ എന്ന വിശേഷിപ്പിക്കുന്ന ഇ.ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പട്ടികയിലാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ്, എംഎല്‍എ പി.ടി തോമസ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഏഴു പേരാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുക. സംസ്ഥാനം നല്‍കിയ 13 പേരടങ്ങിയ പട്ടികയില്‍ നിന്ന് ഏഴു പേര്‍ക്കു മാത്രമാണ് വേദിയിലിരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയത്. എസ്പിജി സുരക്ഷാ ചര്‍ച്ചകള്‍ക്കു ശേഷമാണ് വേദിയില്‍ ഏഴു പേര്‍ മതിയെന്ന് കേന്ദ്രം തീരുമാനിച്ചത്. അതേസമയം മെട്രോ ഉദ്ഘാടനവേദിയിലേക്ക് ക്ഷണമില്ലാത്തതിന് പരാതിയില്ലെന്ന് ഇ.ശ്രീധരന്‍ പ്രതികരിച്ചു.

SHARE