കൊച്ചി : ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതു ദിവസം പ്രായമായ കുഞ്ഞിനെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഹെലികോപ്റ്ററില്‍ എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു.
തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഹൃദയത്തില്‍നിന്നു പുറത്തേക്കു വരുന്ന രക്തത്തില്‍ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്നം. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു.