കൊച്ചിയില്‍ സ്വര്‍ണ്ണശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ സ്വര്‍ണം കവര്‍ന്നു

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ശുദ്ധീകരിക്കാനായി കാറില്‍ ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. ആറ് കോടിയോളം വില വരുന്ന 25 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കാറിന്റെ പിന്നിലായി ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന് കടന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സിലേക്കാണ് സ്വര്‍ണം കൊണ്ടുപോയത്.

സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണ കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SHARE