കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ വച്ച് ചേര്‍ത്തല ചേര്‍ത്തല സ്വദേശിയായ യുവതി മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ചയാണ് ചേര്‍ത്തല സ്വദേശിയായ യുവതി മരിച്ചത്. ഇരുവരും സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു