കൊച്ചി : യുവതി ചില്ലുവാതിലിലിടിച്ച് മരിച്ചു. പെരുമ്പാവൂര്‍ വിജയ ബാങ്കിലാണ് സംഭവം. ചേരാനെല്ലൂര്‍ കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന (46) ആണ് മരിച്ചത്.
ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ചില്ലിലേക്ക് വീണ ബിനയുടെ ദേഹത്ത് ചില്ലുകഷണങ്ങള്‍ തുളച്ചു കയറുകയായിരുന്നു.