കൊച്ചി: ജില്ലയില്‍ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ജില്ലയില്‍ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ടെയ്ന്മെന്റ് സോണുകളില്‍ എവിടെയെങ്കിലും സ്ഥിതി ഗുരുതരമായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. അതിനായി പ്രത്യേക കൂടിയാലോചനകളോ മുന്നറിയിപ്പോ ഉണ്ടാവില്ല. വിദഗ്ധര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍തന്നെ പ്രഖ്യാപിക്കുകയാകും ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.അതേസമയം, എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഇവിടത്തെ കാര്‍ഡിയാക് ഐസിയുവും പുരുഷന്മാരുടെ വാര്‍ഡും കണ്ടെയ്മെന്റ് സോണ്‍ ആക്കി. ആകെ 40 രോഗികളെയാണ് ആശുപത്രിയില്‍ തന്നെ ക്വാറന്റൈനിലായിരിക്കുന്നത്. ആശുപത്രിയിലെ അമ്പതിലേറെ ജീവനക്കാര്‍ക്കും ഏഴു ദിവസത്തെ ക്വാറന്റൈന് നിര്‍ദേശിച്ചിട്ടുണ്ട്.