കോഴിക്കോട്:സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിയുന്ന കമ്മിറ്റികള്‍ക്കു പള്ളികള്‍ ആരാധനക്കായി തുറന്നു കൊടുക്കാമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അറിയിച്ചു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് തോന്നുവര്‍ പള്ളി തുറക്കുന്നത് നീട്ടി വെക്കണം. നഗരങ്ങളിലുള്ള പള്ളികളുടെ കാര്യത്തില്‍ പ്രാദേശിക കമ്മിറ്റികള്‍ കൂടിയാലോചിച്ചു തീരുമാനമെടുക്കുക്കണം.
എറണാകുളം ,കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍ എന്നീ നഗരങ്ങളിലെ കമ്മിറ്റികള്‍ ഇപ്പോള്‍ പള്ളി തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും കെ.എന്‍.എം ആവശ്യപെട്ടു