ബ്രിട്ടനില്‍ കത്തിയാക്രമണം; മൂന്ന് മരണം

ലണ്ടന്‍: തെക്കന്‍ ബ്രിട്ടനിലെ റെഡിങ് പട്ടണത്തിലുള്ള ഫോര്‍ബറി ഗാര്‍ഡന്‍സ് പാര്‍ക്കില്‍ ഇന്നലെ വൈകീട്ട് നടന്ന കത്തിയാക്രമണത്തില്‍ 3 മരണം. 2 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

യു.എസില്‍ പൊലീസ് അതിക്രമത്തിനിരയായി ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ മരിച്ചതിനു പിന്നാലെ ലോകമെമ്പാടും കത്തിപ്പടര്‍ന്ന ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ സമരത്തിനു പകല്‍ വേദിയായിരുന്ന പാര്‍ക്കിലാണു സംഭവമെന്നാണു സൂചന. ബ്രിട്ടനില്‍ കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കി വരുന്നതിനിടെയാണു പാര്‍ക്കിലെ കത്തിയാക്രമണം.

SHARE