കത്തിയുമായി പരിഭ്രാന്തി പരത്തിയ യുവാവിനെ അഗ്‌നി രക്ഷാ സേന സാഹസികമായി കീഴ്‌പ്പെടുത്തി

കോഴിക്കോട്: കുതിരവട്ടം മാനസിക രോഗാശുപത്രിയില്‍ ചികിത്സക്കായി കൊണ്ടു വന്ന വെള്ളയില്‍ സ്വദേശിയായ 28 വയസുള്ള യുവാവാണ് ഒരു മണിക്കൂര്‍ നേരം പരിഭ്രാന്തി പരത്തിയത് 9.30 മണിയോടെ ആശുപത്രിയില്‍ വെച്ച് ആക്രമസക്തനായ യുവാവ് അരയില്‍ ഒളിപ്പിച്ച് വെച്ച കത്തിയെടുത്ത് ആശുപത്രി ജീവനക്കാരെയും രോഗികളെയും സഹായികളെയും കത്തികാട്ടി ഭീഷണി പ്പെടുത്തി ആക്രമാസക്തനായി പുതിയ റോഡിലൂടെ ഓടി കോംട്രസ്റ്റ് ഓട്ടുകമ്പനിയുടെ വന്‍ മതില്‍ ചാടി അകത്ത് കടന്നത്. മാനസിക രോഗാശുപത്രി മുതല്‍ പുതിയറ വരെ യുവാവിനെ പിന്തുടര്‍ന്ന് ഓട്ടു കമ്പനിക്ക് ഉള്ളില്‍ നിന്നാണ് സ്‌റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സജീഷ്, സരീഷ്, സനല്‍ രാജ്, മകേഷ് എന്നിവര്‍ അടങ്ങിയ സംഘം അതിസാഹസികമായി യുവാവിനെ കീഴ്‌പ്പെടുത്തി മാനസിക രോഗശുപത്രി അധികൃതരെ ഏല്‍പ്പിച്ചത്. കണ്‍ട്രോള്‍ റൂം പോലീസ് പാര്‍ട്ടിയും സഹായത്തിന് ഉണ്ടായിരുന്നു.

SHARE