മതസൗഹാര്‍ദം മലപ്പുറത്തിന്റെ ജീവവായു; മനേകയും കുടുംബവും ഇന്നാട്ടില്‍ വന്നു താമസിക്കട്ടെ; കെ.എന്‍.എ ഖാദര്‍

കെ.എന്‍.എ ഖാദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
മനേക ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുളള വ്യഗ്രത കാരണം ഉണ്ടായതാവാം. അല്ലെങ്കില്‍ ബോധ പൂര്‍വ്വം കെട്ടിച്ചമച്ചതാവാം. രണ്ടായാലും മതങ്ങളോ ഭൂമിശാസ്ത്രമോ അവര്‍ക്കറിയില്ലെന്നു തോന്നുന്നു. സംസാരിക്കുകയോഎഴുതുകയോ ചെയ്യും മുമ്പ് അവര്‍ വസ്തുതകള്‍ അന്വേഷിക്കുന്ന സ്വഭാവക്കാരിയല്ലഎന്നും തോന്നുന്നു സത്യത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഇവര്‍ മന്ത്രിയുമായിരുന്നല്ലോ..പക്ഷി മൃഗാദികളോടും വൃക്ഷ ലതാദികളോടും സ്‌നേഹമുള്ള ഒരാളും മനുഷ്യരെ സ്‌നേഹിക്കാതിരിക്കില്ല അവ പരസ്പരബന്ധിതമാണ്.മനുഷ്യ വംശം സമാധാനത്തോടെ ദീര്‍ഘകാലം നില നിന്നു കാണണമെന്ന അദമ്യമായ ആഗ്രഹത്തില്‍ നിന്നാണ് ജന്തു സ്‌നേഹം ജനിക്കുന്നത് തന്നെ.അപ്പോള്‍ അവരുടെ ഈ ജന്തു സ്‌നേഹം തന്നെ കപടമാവാനാണ്‌സാധ്യത. എന്തായാലും അവരെ ശക്തമായി വിമര്‍ശിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രധാനമായ ഒരു നേതാവിനെ മുഖ്യധാരയിലേക്കും വെളിച്ചത്തിലേക്കും കടന്നു വരാന്‍ സഹായിച്ചേക്കും. അത് നാം ചെയ്യരുതെന്നു തോന്നുന്നു. അവര്‍ ആഗ്രഹിക്കുന്ന കാര്യം നിറവേറ്റുന്നതില്‍നാം ഒരു പങ്കും വഹിച്ചുകൂട…എങ്കിലും അവര്‍ക്കെതിരെ നിയമനടപടികള്‍ ആലോചിക്കാവുന്നതാണ്.അതെ സമയം അത്യാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക തന്നെ വേണം ..നാം ആദ്യം മനസ്സിലാക്കേണ്ടത് ഹിന്ദു മത ധര്‍മ്മവും ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ലെന്നതാണ്. മനേകയും കൂട്ടരും മഹത്തായ ഭാരത സംസ്‌കാരത്തേയും നമ്മുടെ മതേതര പാരമ്പര്യത്തേയും തകര്‍ക്കുകയാണ്. അവര്‍ക്ക് ഹിന്ദു ധര്‍മ്മമോ ഇസ്ലാമിക ധര്‍മ്മമോ അറിയുമെന്ന് കരുതാനാവില്ല.അവര്‍ക്ക് ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരിക്കും .അല്ലെങ്കില്‍ അങ്ങനെ നടിക്കുകയാവാം. മലപ്പുറത്ത് എല്ലാ മതസ്ഥരും സൗഹാര്‍ദ്ദത്തില്‍ കഴിയുന്നു ..അത് നൂറ്റാണ്ടുകളായി തുടരുന്നു… ഒരു മനേകമാര്‍ക്കും അതു തകര്‍ക്കാനാവില്ല.മലപ്പുറം എല്ലാവരുടെയും നാടാണ് ..ഇവിടത്തെ ജനങ്ങള്‍ ആ ബന്ധം എന്നും കാത്തു കൊള്ളും സ്ത്രീകള്‍ക്കോ ആനകള്‍ക്കോ മറ്റെവിടെയും ഇല്ലാത്ത ഒരു ബുദ്ധിമുട്ടും ഇവിടെ ഇല്ല എന്തായാലും ആന ഉള്‍പ്പെടെ മൃഗങ്ങളെല്ലാം മനുഷ്യരെ വെറുതെ ഉപദ്രവിക്കാറില്ല അവയുടെ താമസ സ്ഥലങ്ങളും മേച്ചില്‍പ്പുറങ്ങളും ആഹാരവും ജല സ്രോതസ്സുകളും കയ്യേറുകയും കവര്‍ച്ച ചെയ്യുകയും നശിപ്പിക്കുകയും ചെയ്തത് മനുഷ്യരാണ് അത് ഒരു മലപ്പുറം പ്രശ്‌നമല്ല.ലോകത്തിന്റെ ആകെ പ്രശ്‌നമാണ്. സാധ്യമാം വിധം മൃഗങ്ങള്‍ തിരിച്ചടിക്കും അവര്‍ സോഷ്യല്‍ മീഡിയകളെ ഭയപ്പെടില്ല അവര്‍ക്ക് ചെയ്യാനാവാത്തത് പ്രകൃതി അവര്‍ക്കു വേണ്ടി ചെയ്യും.അത് നാം സഹിക്കണം.ഏതായാലും കാണാന്‍ ചന്തമുള്ള ആനയെ ഇനി കണ്ടാലും മലപ്പുറത്ത് കാര്‍ നോക്കി നില്‍ക്കും വേറെ യാതൊരാവശ്യവും തല്‍ക്കാലം ഈ ജീവിയെക്കൊണ്ട് ഇവിടത്തുകാര്‍ക്കില്ല മനേക മന്ത്രിയായപ്പോള്‍ ഇതു പോലുള്ള ജീവികള്‍ക്കു വേണ്ടി എന്തും ചെയ്യാമായിരുന്നുആനയടക്കം കാട്ടു മൃഗങ്ങളെ ഇണക്കി വളര്‍ത്തുകയോ ദ്രോഹിക്കയോ ചെയ്യുന്നതു നിരോധിക്കാമായിരുന്നു. അത്തരം നടപടികളെ ഇവിടത്തുകാര്‍ എതിര്‍ക്കാനുള്ള സാധ്യത കുറവാണ് . ഇന്ത്യയില്‍ ഒരു പക്ഷേ ഏറ്റവും സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്നത് ഇവിടെയാവും മതസൗഹാര്‍ദം ഈ പ്രദേശത്തിന്റെ ജീവായുവാണ് .മനേകാ ഗാന്ധിയും കുടുംബവും മലപ്പുറം വന്നു താമസിക്കട്ടെ ശിഷ്ഠ കാലം സമാധാനത്തില്‍ കഴിയാം