അബുദാബി: കേരളത്തിലേക്ക് 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ നടത്താനൊരുങ്ങി അബുദാബി കെ.എം.സി.സി. ഇതിനായുള്ള നിയമപരമായ അനുമതി സംസ്ഥാന സര്‍ക്കാര്‍ കെ.എം.സി.സിക്കു നല്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാകും വിമാന സര്‍വ്വീസുകള്‍.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് കെഎംസിസി ചാര്‍ട്ടര്‍ വിമാനങ്ങളിലും പരിഗണിക്കുക. ആദ്യ വിമാന സര്‍വ്വീസ് 11ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാറിന്റെ രേഖാമൂലമുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ്. യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ച ശേഷം സമയക്രമം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.