സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍: കെ.എം.സി.സി പ്രതിഷേധ സംഗമം നടത്തി

കരുവാരക്കുണ്ട്: സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചു കിഴക്കേത്തലയില്‍ നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.ഡല്‍ഹി കെ.എം.സി.സി ട്രഷറര്‍ ഖാലിദ് റഹ്മാന്‍ മാങ്കാവില്‍ അധ്യക്ഷത വഹിച്ച പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.അലവി ഉദ്ഘാടനം ചെയ്തു.ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍ ഉണ്ണീന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

വാഗ്ദാനങ്ങള്‍ നല്‍കുന്നതിനപ്പുറം പ്രവാസികള്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ് ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് മാത്രമല്ല,കോവിഡ് വ്യാപനം മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികള്‍ നാടണയാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിടുന്ന നിലപാടുകളാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. ഇത് നാടിന്റെ ഉന്നതിക്കായി ഒരുപാട് സംഭാവനകള്‍ ചെയ്ത പ്രവാസികളോട് ചെയ്യുന്ന അങ്ങേയറ്റത്തെ ക്രൂരതയും വഞ്ചനയുമാണെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.

എം.കെ മുഹമ്മദലി, സുഹൈല്‍ പി.എച്ച്, റിയാസ് പറവെട്ടി, അന്‍സാര്‍ ചെറി, ആദില്‍ ജഹാന്‍, കഹാര്‍, ശരീഫ് തൈക്കാടന്‍, ഹസ്സന്‍, ലുക്മാന്‍ കേരള, ഷാഹിദ്, ഉസ്മാന്‍ ഒളകര, യൂനുസ് നേതൃത്വം നല്‍കി.

SHARE