ചെന്നൈയില്‍ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി പ്രവര്‍ത്തകര്‍ ഖബറടക്കി

ചെന്നൈയില്‍ മരണമടഞ്ഞ ആലപ്പുഴയിലെ സ്വദേശി മര്‍ഹൂം നാസറുദ്ദീന്റെ മയ്യത്ത് എ.ഐ.കെ.എം.സി സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി റോയപ്പേട്ട ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആലപ്പുഴ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് നസീര്‍ വിവരം അറിയിക്കുകയും കുടുംബം എ.ഐ.കെ.എം.സി.സി യെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മഹാമാരിയുടെ പ്രയാസഘട്ടത്തിലും സംഘടനയുടെ പ്രവര്‍ത്തകരായ ഫൈസല്‍ ബാബു, സഹല്‍, മുഹമ്മദ് അലി മുസ്ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി സെക്രട്ടറി മില്ലത്ത് ഇസ്മയില്‍, യൂത്ത് ലീഗ് സെക്രട്ടറി മുസ്തഫ മദാരി തുടങ്ങിയവര്‍ പങ്കെടുത്തു.

SHARE