ചെന്നൈയില്‍ നിന്ന് കെ.എം.സി.സി ഏര്‍പെടുത്തിയ നാലു ബസുകള്‍ കൂടി ഇന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട മലയാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഓള്‍ ഇന്ത്യ കെ.എം.സി.സി ഒരുക്കിയ നാല് ബസുകള്‍ കൂടി ഇന്ന് ചെന്നെയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 6.30ന് ചെന്നൈയില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നാല് ബസുകളാണ് ചെന്നൈയിലെ ഗിണ്ടിയില്‍ നിന്ന് ഇന്ന് സര്‍വീസ് നടത്തുന്നത്.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലും നാളെ മുതല്‍ 12 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് വൈകീട്ട് തന്നെ ബസുകള്‍ പുറപ്പെടാന്‍ തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിനായി 101 ബസുകള്‍ സര്‍വീസ് നടത്താന്‍ കെ.എം.സി.സി തീരുമാനിച്ചിരുന്നു. ഇതില്‍ 93 സര്‍വീസുകളും പൂര്‍ത്തിയാക്കി. ഇന്ന് നാലു ബസുകള്‍കൂടി സര്‍വീസ് നടത്തുന്നതോടെ 97 ആവും.

SHARE