ഷാജിക്കെതിരായ വഴിവിട്ട നീക്കം പുറത്ത്; കേസെടുത്തത് നിയമോപദേശം തള്ളിയ ശേഷം, നടപടിക്രമങ്ങളെല്ലാം തെറ്റിച്ചു

മുസ്‌ലിംലീഗ് നേതാവും ജനപ്രതിനിധിയുമായ കെ.എം ഷാജിയെ കുടുക്കാനുള്ള ഗൂഢനീക്കം മറനീക്കി പുറത്ത്.
ഷാജിക്കെതിരായ കേസ് നിയമോപദേശം തളളിയതിനു ശേഷമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത് വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ്. നിയമോപദേശം തേടിയത് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാെലയാണ്. എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയതുമില്ല. നടപടിക്രമങ്ങള്‍ എല്ലാം തെറ്റിച്ചായിരുന്നു അന്വേഷണത്തിനുള്ള നീക്കം.

അതേസമയം, കെ.എം. ഷാജിക്കെതിരെ എഫ്‌ഐആര്‍ ഇട്ടു. പ്ലസ് ടു കോഴ് അഴിമതി ആരോപിച്ചാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തലശേരി വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ച് അന്വേഷണം തുടങ്ങും.

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആരോപിച്ചു. സംഭവത്തില്‍ ലീഗ് തനിക്കൊപ്പമുണ്ടെന്നും നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്നും ഷാജി വ്യക്തമാക്കി.

SHARE