തനിക്കെതിരെയുള്ള അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും; കെ.എം ഷാജി

സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരെയുള്ളവിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയത് മുസ്‌ലിം ലീഗ് പ്രാദേശിക ഘടകമാണെന്ന വാദം പച്ചകള്ളമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ താന്‍ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം വകമാറ്റി ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണ് എം.എല്‍.എക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിലേക്ക് വഴിവെച്ചത്. സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ മറുപടിയില്ലാതിരുന്ന സര്‍ക്കാരിന് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ചോദ്യം വലിയ പ്രഹരമായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

SHARE