മൂക്കിനറ്റംവരെ വെള്ളമെത്തിയാലും രാഷ്ട്രീയം പറയും; പത്രസമ്മേളനം നടത്തുന്നത് ആളുകളെ ആക്ഷേപിക്കാനല്ലെന്നും കെ.എം ഷാജി

കോഴിക്കോട്: ദുരിതാശ്വാസ ഫണ്ട് വകമാറ്റുന്നെന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എ. മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സ്വന്തം കയ്യില്‍ നിന്നും പണം കൊടുത്തയാളാണ് താനെന്നും പണം കൊടുത്തിട്ടുണ്ടെങ്കില്‍ അത് ചോദിക്കാനും അവകാശമുണ്ടെന്ന് കെ.എം. ഷാജി പറഞ്ഞു.

പണം വാങ്ങിവെച്ചാല്‍ മാത്രം പോരെന്നും, ചോദിക്കേണ്ട എന്നാണോ നിലപാട്. ലീഗ് പണവും ആംബുലന്‍സും കെട്ടിടങ്ങളും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു, ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നും പണം കൊടുത്തിട്ടുണ്ടെങ്കില്‍ പിന്നെ ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഷാജി ചോദിച്ചു. പ്രതിപക്ഷ ഉപനേതാവില്‍ വീട്ടില്‍ വിളച്ചുചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ എം.കെ. മുനീര്‍ എംഎല്‍എയും സംബന്ധിച്ചു.

ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് ഒരു എംഎൽഎക്ക് കൊടുത്തത്. ഞാന്‍ അവരുടെ പേര് പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആള്‍ക്കാരെ ആക്ഷേപിക്കാനല്ല ഞാന്‍ വാർത്താസമ്മേളനം നടത്തുന്നത്. പൊതുപ്രവര്‍ത്തകരുടെ ആശുപത്രി ചെലവിന്റെ പണം കൊടുത്തെങ്കില്‍ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചെലവഴിക്കാവോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. – ഷാജി പറഞ്ഞു.

‘പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. ദുരിതാശ്വാസ നിധിയും വഴി തിരിച്ച് ചെലവഴിച്ചിട്ടുണ്ട് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു’ – എംഎല്‍എ പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം നേര്‍ച്ചപ്പെട്ടിടിയില്‍ ഇടുന്ന പൈസയല്ല. സര്‍ക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് ഷാജി ചോദിച്ചു.

കോവഡ് കാലത്ത് ആരും രാഷ്ട്രീയം നിരോധിച്ചിട്ടില്ല. പ്രളയമല്ല കോവിഡല്ല മൂക്കിനറ്റംവരെ വെള്ളമെത്തിയാലും രാഷ്ട്രീയം പറയും. ഇത് ജനാധിപത്യ രാജ്യമാണെന്നും അവസാന ശ്വാസം വരെ രാഷ്ടീയം പറയുമെന്നും പോരാടുമെന്നും കെഎം ഷാജി പറഞ്ഞു.

“ഏത് പ്രളയം വന്നാലും ഏതും കോവിഡ് വന്നാലും
മൂക്കിനറ്റംവരെ വെള്ളംനിന്നാലും രാഷ്ട്രീയം പറയും. രാഷ്ട്രീയമാണ് കോവിഡ് രാഷ്ടീയമാണ് പ്രളയം. ഒരു ജനധിപത്യ രാജ്യത്ത് ശ്വസിക്കുന്ന വായുവില്‍ വരെ രാഷ്ട്രീയമുണ്ട്.
ജനധിപത്യം പഠിപ്പിച്ചത് രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കണമെന്നാണ്. മരിക്കുന്നത് വരെ ഞാന്‍ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കും”, കെഎം ഷാജി പറഞ്ഞു.

കണക്കു ചോദിക്കാനുള്ള അവകാശമുണ്ട്. ഇവിടെ ജനാധിപത്യ സംവിധാനമാണെന്നും ഷാജി പറഞ്ഞു. പ്രളയ ഫണ്ടിലേക്ക് 8000 കോടി രൂപ ലഭിച്ചു. അടിയന്തര ആശ്വാസം എന്നു പറഞ്ഞാണ് പ്രളയ ഫണ്ടിലേക്കു പണം വാങ്ങിയത്. 2072019 വരെ 2000 കോടിയാണ് ചിലവഴിച്ചത്. ബാക്കിയായി 5000 കോടിയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലുണ്ട്. പ്രളയം കഴിഞ്ഞ് ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു.

കാക്കനാട്ടെ സഖാവ് പണം അടിച്ചു മാറ്റുമ്പോള്‍ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം ലഭിക്കാതെ വയനാട്ടില്‍ ഒരാള്‍ ആത്മഹത്യ വരെ ചെയ്തു. വികൃത മനസ് ആര്‍ക്കാണെന്ന് ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ  നിന്നാണ് വരുന്നത്. വിക്യത മനസ്സാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു. 

updating….