കോഴിക്കോട്: മതപരമായ കാര്യങ്ങളില്‍ കോടതികള്‍ അമിതമായി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നിയമവും ആത്മീയതയും വ്യത്യസ്ത തലങ്ങളാണ്. ആത്മീയതയുടെ തലത്തില്‍ നിന്നു കൊണ്ടാണ് അനുഷ്ഠാനങ്ങളെ നിര്‍വ്വചിക്കേണ്ടത്.ആത്മീയതയുടെ അന്വേഷണ കേന്ദ്രങ്ങളും അനുഷ്ഠാനങ്ങളുടെ ഭൂമികയുമായി നിലകൊള്ളേണ്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കണം എന്നാണ് നിലപാട്. തീരാത്ത തര്‍ക്ക വിഷയമായി അത് വിശ്വാസികളെ വേദനിപ്പിക്കുന്ന തരത്തിലേക്ക് പരിണമിക്കുന്നത് ആശ്വാസ്യമല്ല- ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Home Social Media മതപരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും: കെ.എം ഷാജി