ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിങ്ങനെ; തനിക്കെതിരായ വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമര്‍ശനം ഉന്നയിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തതിന് പിന്നലെ തനിക്കെതിരായ ഉയര്‍ന്ന വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ. ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് ഷുഹൈബും ടി.പി ചന്ദ്രശേഖരനും കൊലപ്പെടുന്നതെന്ന് കെ.എം ഷാജി പ്രതികരിച്ചു.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വധഭീഷണിയെ തുടര്‍ന്ന് പരാതി നല്‍കിയതായും ഷാജി പറഞ്ഞു. സോഷ്യല്‍മീഡിയ വഴിയും നെറ്റ്‌കോളുകള്‍ മുഖേനയും സാധാരണ മൊബൈല്‍ ഫോണ്‍വിളിയിലൂടെയും ഭീഷണിയുണ്ടായിട്ടുണ്ട്. അത്തരം രേഖകളും നമ്പറുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സാധാരണ ഇതൊക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്, എന്നാല്‍ അതിനെ നിസാരമായി എടുക്കാത്തത്, ഷുഹൈബും ടിപിയും കൊല്ലപ്പെട്ടത് ഇങ്ങനെയായതിനാലാണ്, സിപിഎമ്മുകാരുടെ ഭീഷണി നിസാരവല്‍ക്കരിച്ചുകൂടെന്ന് എന്റെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് പരാതി നല്‍കിയതെന്നും ഷാജി പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദം ഒരുപാട് പേരെ ബാധിക്കുന്ന വിഷയമാണെന്നും സ്പ്രിന്‍ക്ലര്‍ മാത്രമാണ് ഇനി മുഖ്യ വിഷയമെന്നും കെ.എം.ഷാജി പറഞ്ഞു. യുഡിഎഫ് നേതാക്കളോട് സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ നിന്ന് പിന്മാറരുതെന്നും കെ.എം.ഷാജി എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.