ജൗഹര്‍ മുനവ്വര്‍: കെ.എം ഷാജി എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു

തിരുവനന്തപുരം: ഫാറൂഖ് ട്രെയിനിംങ് കോളേജിലെ ജവഹര്‍ മാഷിന്റെ വിഷയത്തില്‍ കെ.എം ഷാജി എം.എല്‍.എ സഭയില്‍ സബ്ബ്മിഷന്‍ ഉന്നയിച്ചു. മന്ത്രി നല്‍കിയ മറുപടിയില്‍ കേസ് പിന്‍വലിക്കാം എന്ന് ഉറപ്പ് നല്‍കിയെന്ന് കെ.എം ഷാജി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ ആശാവഹമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇതാണു ഞാനിന്നു ജൗഹര്‍ മാഷിന്റെ വിഷയത്തില്‍ സഭയില്‍ ഉന്നയിച്ച സബ്ബ്മിഷന്‍.
ഇതിനു മന്ത്രി നല്‍കിയ മറുപടിയും ചുവടെയുണ്ട്.

മറുപടിയില്‍ പക്ഷെ മന്ത്രി ‘വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതികള്‍ക്കെതിരെ അധ്യാപകന്‍ മോശം പരാമര്‍ശ്ശങ്ങള്‍ നടത്തി എന്നും , അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്ന അശ്ലീലചുവയുള്ള പരാമര്‍ശ്ശങ്ങളാണു ജൗഹര്‍ നടത്തിയത് എന്നും ഇതു സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്താന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കുന്നതാണു’ എന്നും ഗവ: അഭിപ്രായമായി എടുത്തു പറയുന്നുണ്ട് .

സത്യത്തില്‍ ഇതാണു,ഇതു തന്നെയാണു ഇവിടുത്തെ പ്രശ്‌നവും ഇരട്ട നീതിയും.
മന്ത്രിയുടെ ഈ വാക്കുകളിലുണ്ട് അതിന്റെ ആഴവും പരപ്പും.

ഏതായാലും ഈ കേസ് എടുക്കുന്നതിന്റെ സാംഗത്യത്തെ കുറിച്ചു പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ ആശാവഹവും പ്രതീക്ഷാ നിര്‍ഭരവുമാണെന്നു പറയാതെ വയ്യ.
കേസ് പിന്‍വലിക്കാം എന്ന മന്ത്രിയുടെ ഉറപ്പിനെയും ഞാന്‍ മാനിക്കുന്നു ..

SHARE