പാലത്തായി കേസ്; ബിജെപി-സിപിഎം കൂട്ടുകച്ചവടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയെ പൂട്ടുക തന്നെ ചെയ്യും: കെഎം ഷാജി

മലപ്പുറം: പാലത്തായി കേസിലെ പ്രതിയായ ബിജെപി നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കെഎം ഷാജി എംഎല്‍എ. സിപിഎം-ബിജെപി കൂട്ടുകച്ചവടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയെ പൂട്ടുത തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പാലത്തായിയില്‍ ഒരു പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഘിക്ക് പിണറായി പോലീസിന്റെ കരുതല്‍; പ്രതി പപ്പന്‍ മാഷിനു ജാമ്യം!!

പോക്‌സോ വകുപ്പുകളും ബലാത്സംഗത്തിന്റെ വകുപ്പുകളും ചേര്‍ത്ത് റെജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് െ്രെകം ബ്രാഞ്ചും അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ വകുപ്പുകളും ബലാത്സംഗത്തിനുള്ള വകുപ്പുകളും ഇല്ല!! പകരം ജെ ജെ ആക്ടിലെ ദുര്‍ബലമായ വകുപ്പുകള്‍!!

കേരളത്തിന് പുറത്ത് ഇത് പോലുള്ള അട്ടിമറികള്‍ നമുക്ക് സുപരിചിതമാണ്. അപ്പോഴൊക്കെ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ പ്രതിഷേധം തീര്‍ത്തവരാണ് നമ്മള്‍ മലയാളികള്‍!! അന്നൊക്കെ കേരളത്തിലേ ഇടതു പക്ഷം ഒഴുക്കിയത് വെറും മുതലക്കണ്ണീര്‍ ആയിരുന്നു എന്ന് വളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ നമ്മള്‍ക്ക് ബോധ്യമായതാണ്!!

കരുതലിന്റെ ഇതിഹാസ രാജ ഭരിക്കുന്ന കേരളത്തില്‍, അയാളുടെ ജില്ലയില്‍ സ്‌നേഹത്തിന്റെ നിറകുടമായ ടീച്ചറമ്മയുടെ സ്വന്തം മണ്ഡലത്തില്‍ ആണ് വെറും പത്തു വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ ഒരു സംഘി അധ്യാപകന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ് ലജ്ജാകരമാം വിധം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

തന്നെ ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്തു എന്ന കുട്ടിയുടെ മൊഴി ഉള്ളപ്പോള്‍, അതിനെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്ളപ്പോഴാണ് നിസ്സാരമായ വകുപ്പ് ചേര്‍ത്ത് പിണറായിയുടെ പോലീസ് ഈ കേസില്‍ നിസാരമായ വകുപ്പുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്!!

കാക്കക്കും പൂച്ചക്കും ശിവ ശങ്കരനും കരുതലുളള കേമുവിന്റെ നാട്ടു രാജ്യത്തില്‍ ഒരു പെണ്‍കുട്ടിക്ക് നീതിയില്ലത്രേ!!

പ്രതിക്കെതിരെ ഇരയുടെ മൊഴിയും തെളിവുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്ന സ്വാഭാവിക രീതിക്ക് പകരം പ്രതിക്ക് വേണ്ടി അന്വേഷണം നടത്തുന്ന അസ്വാഭാവിക രീതിയാണ് ഈ കേസില്‍ പിണറായിയുടെ പോലീസ് സ്വീകരിച്ചത്.

ഈ കേസില്‍ ഇരക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനു സര്‍വപിന്തുണയും നല്‍കും;

ആക്ഷന്‍ കമ്മറ്റി, നിയമ സഹായം നല്‍കിയ അറ്. മുഹമ്മദ് ഷാ, അറ്.മുനാസ് , അറ്. ജനൈസ് തുടങ്ങിയവരൊക്കെ ഈ കേസിനു വേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് അവര്‍ക്ക് പിന്തുണ കൊടുക്കാം

ഈ കൂട്ടുകച്ചവടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയെ പൂട്ടുക തന്നെ ചെയ്യണം!!

SHARE