ദുരന്തങ്ങളില്‍ പിരിവെടുത്ത് അഞ്ചു വര്‍ഷം തികക്കാനാണോ സര്‍ക്കാരിന്റെ പ്ലാന്‍?!!
മുമ്പൊരു ദുരന്തകാലത്താണു സാലറി ചാലഞ്ച് എന്നൊരാശയം പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്; അന്ന് ഭിന്നശേഷിക്കാരുള്പ്പെടെയുള്ളവര് വരെ കഷ്ടപെട്ട് പണം സ്വരൂപിച്ചും പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ അവരുടെ പണക്കുടുക്കകള്‍ പൊട്ടിച്ചു പോലും സര്‍ക്കാറിനു പണം നല്കി. എന്നാല്‍, ആ പണം പിന്നീട് സിപിഎം നേതാക്കളും കുടുംബങ്ങളും വീതം വെപ്പ് നടത്തുന്നതും അടിച്ച് മാറ്റുന്നതുമായ വാര്‍ത്തകളാണു നമ്മള് കേട്ടത്!!
ദുരന്തമുഖത്തുള്ള ജനത്തിന്റെ വിഹ്വലതകളെ എങ്ങിനെ പണമായും വോട്ടായും മാറ്റാം എന്നുള്ള ശ്രമത്തിലായിരുന്നു ഇവര്‍!!
ഈ സര്‍ക്കാരിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പണം ഇല്ലാത്ത വിധം പാപ്പരാകാന്‍ ഇവര്‍ ചെയ്ത ‘ക്ഷേമ പ്രവര്‍ത്തികള്‍’ എന്തൊക്കെയാണ്?!
കൃപേഷിനെയും ശരത്ലാലിനെയും , ഷുക്കൂറിനെയും ഷുഹൈബിനെയും
കൊന്ന കൊലയാളികള്‍ക്കു കേസ് വാദിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചു വക്കീലന്മാരെ ഏര്‍പ്പാടാക്കല്‍;
ആറ്റിങ്ങലിലെ ജനങ്ങള്‍ വീട്ടിലിരിക്കാന്‍ പറഞ്ഞ വ്യക്തിയെ കാറും, പരിവാരങ്ങളും, ബംഗ്ലാവും, ക്യാബിനറ്റ് റാങ്കും നല്കി ഡല്‍ഹിയില്‍ കുടിയിരുത്തല്‍;
മണ്ണു തിന്നുന്ന മക്കളുടെ നാട്ടില്‍ ആകാശ യാത്രക്കു കോപ്റ്റര്‍ വാങ്ങല്‍;
കോളിനോസ് ചിരിയുമായി പത്രത്തിലും ടി വിയിലും വന്ന് തള്ളുന്നത് മാലോകരെ കാണിക്കാന്‍ കോടികളുടെ പരസ്യം കൊടുക്കല്‍;
മഹാരാജാവിന്റെ തെരുവിലെ എഴുന്നള്ളത്തിന്റെ 50 അകമ്പടി വാഹനത്തിനുള്ള കോടികള്‍;
അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ദുര്‍വ്യയങ്ങളും ധൂര്‍ത്തുകളും!!
ഇങ്ങിനെ എല്ലാ ധൂര്‍ത്തിനും നിര്‍ലോഭം പണം ചിലവഴിക്കുന്ന ഈ സര്‍ക്കാറിന് വീണ്ടുമൊരു പണപ്പിരിവിന്റെ കാര്യമെന്താണ്?!
പ്രളയകാലത്തെ പിരിവിനും സാലറി ചാലഞ്ചിനും പറയാന്‍ തകര്‍ന്നുപോയ റോഡുകളുടെയും പാലങ്ങളുടെയും സ്ക്കൂളുകളുടെയും വീടുകളുടെയും ഒരു ന്യായം എങ്കിലും ഉണ്ട്.
എന്നാല്‍ ഇപ്പോഴിവിടെ പണപ്പിരിവു നടത്തി കോടികള്‍ ഖജനാവിലക്ക് വരുത്തേണ്ട എന്ത് അടിയന്തിര സാഹചര്യം ആണ് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്?!
കമ്യുണിറ്റി കിച്ചന് മുതല്‍ ഈ ദുരിതകാലത്തെ എല്ലാ ആശ്വാസ പ്രവര്‍ത്തനവും നടത്തുന്നത് ജനങ്ങളുടെ കയ്യിലെ പണം കൊണ്ടാണ്!
600 രൂപയുടെ കിറ്റിനു 1000 രൂപയുണ്ടെന്ന് പറഞ്ഞുണ്ടാക്കുന്ന ചിലവിനാണൊ ഈ ചാലഞ്ച്?!!
പണത്തിന്റെ കാര്യം വരുമ്പോള്‍ പ്രതിപക്ഷത്തെ കൂട്ടുത്തരവാദിത്ത്വം പഠിപ്പിക്കുന്ന മുഖ്യന് തന്റെ സായാഹ്ന പത്ര തള്ള് തുടങിയതു മുതല്‍ ആക്ഷേപിക്കുന്ന പ്രവാസികളെ
പണപ്പിരിവിന്റെ കാര്യമെത്തുമ്പോള്‍ ചന്ദ്രനോടും ഇന്ദ്രനോടും സാമ്യപെടുത്തുന്നു
എന്തു ചെയ്താലും എല്ലാം ജനങ്ങള്‍ മറക്കും എന്ന തെറ്റിദ്ധരണയും അതിന്റെ അഹന്തയുമാണു ഇവരെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.
നാടിനൊരു പ്രശ്നം വരുമ്പോള്‍ ഒരു താങ്ങായി നമ്മളും കുടെ നില്‍ക്കണം. നമ്മള് പണം കൊടുത്തിട്ടുണ്ട്, ഇനിയും കൊടുക്കണം;
പക്ഷെ, സുതാര്യതക്കു ഒരു വേറിട്ട അക്കൗണ്ട് എന്ന ഏറ്റവും ചെറിയ ജനകീയ ആവശ്യം പോലും ധാര്‍ഷ്ട്യത്തോടും പുച്ഛത്തോടും തള്ളിക്കളയുന്ന, ഒരു നൈതികതയും ഇല്ലാതെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിലെ പണം ദുര്‍വ്യയം ചെയ്യുന്ന ഒരു സംവിധാനത്തിന് ഇനിയും എന്തിന് നമ്മള് പണം കൊടുക്കണം?!
പൊട്ടകിണറ്റിലേക്കല്ല ഈ പണം എറിയുന്നതെന്ന് ഒരു ചെറിയ ഉറപ്പ് ജനങ്ങള്‍ക്ക് വേണം;
അതില്ലാത്തിടത്തോളം ജനത്തിന്റെ പണം വാങ്ങാന്‍ ഇവര്‍ അര്‍ഹരല്ല;
കൊടുക്കാന്‍ ജനങ്ങള്‍ ബാദ്ധ്യസ്ഥരുമല്ല!!
ഇനിയും രാഷ്ട്രീയ മര്യാദയുടെ പേരില്‍ (പ്രതിപക്ഷത്തിനു മാത്രം ബാധകമായ) പണം കൊടുക്കണം എന്ന് പറയുന്ന നേതൃത്വത്തിനു മിനിമം ഈ ഒരു ഉറപ്പെങ്കിലും ജനങ്ങള്‍ക്കു വാങ്ങികൊടുക്കാന്‍ കഴിയണം!!
ഏതു ദുരിതക്കയത്തിലാണെങ്കിലും ഒട്ടും സുതാര്യമല്ല എന്ന് പലവട്ടം തെളിയിച്ച എന്നാല്‍ പക്ഷപാതിത്തവും ദുര്‍വ്യയവും വേണ്ടുവോളം ഉള്ള ഒരു സര്‍ക്കാറിനു പണം കൊടുക്കുന്നത് ധര്‍മമോ ധാര്‍മികതയോ അല്ല; അബദ്ധം ആണത്!!